
തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഒ. വി. വിജയൻ അനുസ്മരണയോഗം നടന്നു. തൊടുപുഴ കേശവനിവാസിൽ വെച്ചു നടന്ന യോഗത്തിൽ തപസ്യ ജില്ലാ അദ്ധ്യക്ഷൻ വി കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി എസ് ലതികാമ്മ ഒ. വി വിജയനെ അനുസ്മരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രമ പി നായർ, ജില്ലാ ജനറൽ സെക്രട്ടറി എം എം മഞ്ജുഹാസൻ , പി കെ രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു. യോഗത്തിൽ സിജു ബി പിള്ള സ്വാഗതവും എം എൻ ശശിധരൻ നന്ദിയും പറഞ്ഞു.