തൊടുപുഴ: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 19 - വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. ശനിയാഴ്ച്ച രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സെലക്ഷൻ നടത്തും. 1-9-2005 നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് മുമ്പായി എത്തിച്ചേരണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. .ബന്ധപ്പെടേണ്ട ഫോൺനമ്പർ: 9074670264