തൊടുപുഴ നഗരത്തെ മുഴുവൻ ദീപപ്രഭയിലാഴ്ത്തി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭക്തിനിർഭരമായ തിരുവുത്സവത്തിന് ഇന്നാരംഭം. ഉച്ചയ്ക്ക് 12.30ന് തിരുവോണഊട്ട് നടക്കും. ഉത്സവത്തിനു മുന്നോടിയായുള്ള ശുദ്ധക്രിയകൾ പൂർത്തിയായി. പൊലീസ് സഹായത്തിനുള്ള എയ്ഡ് പോസ്റ്റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. രാവിലെ പള്ളിയുണർത്തൽ, ഉഷ നിവേദ്യം, അഭിഷേകം, എതൃത്തപൂജ, എതൃത്ത ശീവേലി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, പന്തീരടിപൂജ, യോഗീശ്വരപൂജ, രാവിലെ 8.30 മുതൽ രാഗസുധ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ റിട്ട. പ്രൊഫസർ ആയാംകുടി മണി & മുല്ലക്കര സുഗുണൻ നയിക്കുന്ന സംഗീതാർച്ചന, 11.15ന് ഉച്ചപൂജ, ഉച്ചശീവേലി, 12.30 ന് തിരുവോണഊട്ട്, വൈകിട്ട് 4 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, ബ്രഹ്മശ്രീ ആമല്ലൂർ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, തുടർന്ന് സ്റ്റേജിൽ കലാപരിപാടികൾ ആരംഭിക്കും. കൈകൊട്ടിക്കളി, 6.40 ന് ഡാൻസ്, 8.30 ന് തിരുവാതിര, 9.00 ന് അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, തുടർന്ന് കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദഊട്ട്, രാത്രി 9 മുതൽ ദിലീപ് മാടക്കാടൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.