ഇടുക്കി : നിർമ്മാണതൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 10.30 മുതൽ ചെറുതോണി ബി.എം.എസ് കാര്യാലയ ഹാളിൽ നടത്തും. യൂണിയൻ പ്രസിഡന്റ് എൻ.ബി. ശശിധരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.സി. സിനീഷ്‌കുമാർ, ജില്ലാ സെക്രട്ടറി കെ.എം. സിജു, ബി.എം.എസ് ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിക്കും. ജില്ലാ ജനറൽ സെക്രട്ടറി കെ. ജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.റ്റി. ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. നിർമ്മാണതൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കഴിഞ്ഞ ഒരു വർഷമായി നല്കാത്ത ഇടത്പക്ഷ സർക്കാരിന്റെയും ക്ഷേമബോർഡിന്റെയും നിലപാടുകൾക്കെതിരെ സമ്മേളനം ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് രൂപം നല്കും.