മുട്ടം: റോഡിലേക്ക് ഇറക്കി മതിൽ കെട്ടിയത് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടൈ മുട്ടം പി.സി.ടി കോളനിയിലാണ് സംഭവം. കപ്യാരിട്ടിയിൽ വീട്ടിൽ എൽദോസ് മതിൽ റോഡിലേക്ക് ഇറക്കി കെട്ടിയത് സമീപവാസിയായ വട്ടക്കുഴിയിൽ ഷിബു, മോളി എന്നിവർ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരു കൂട്ടർക്കെതിരെയും പൊലീസ് കേസെടുത്തു.