ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് പാർലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടർമാരായ ജീവനക്കാർ ഫോറം 12 അപേക്ഷകൾ ഇന്ന് നൽകേണ്ടതാണ്. പ്രിസൈഡിംഗ് , ഫസ്റ്റ് പോളിംഗ് ആഫീസർമാരായി നിയമനം ലഭിച്ചിട്ടുളളവർ തൊടുപുഴ ന്യൂമാൻ കോളേജിൽ സജ്ജമാക്കിയിട്ടുളള പോസ്റ്റൽ ബാലറ്റ് ഫെസിലറ്റേഷൻ സെന്ററിലാണ് അപേക്ഷകൾ ലഭ്യമാക്കേണ്ടത്.
പ്രിസൈഡിംഗ് , ഫസ്റ്റ് പോളിംഗ് ആഫീസർമാർ ഒഴികെയുളള മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ഫോറം 12 അപേക്ഷ, നിയമന ഉത്തരവിന്റെ പകർപ്പ്, ഇലക്ഷൻ ഐഡി കാർഡിന്റെ പകർപ്പ് എന്നിവ സഹിതം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ഇലക്ഷൻ വിഭാഗത്തിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിൽ ഇന്നും നാളെയുമായിഅപേക്ഷകൾ ലഭ്യമാക്കണമെന്ന് അസിസ്റ്റന്റ റിട്ടേണിംഗ് ഓഫീസറും ഇടുക്കി സബ് കളക്ടറുമായ ഡോ. അരുൺ എസ് നായർ അറിയിച്ചു.