ചെറുതോണി: . എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയിൽ പ്രകടനമായെത്തി ജോയ്സ് ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചു . കലക്ടറേറ്റിലെത്തിയ ജോയ്സ് ജോർജ് വരണാധികാരിയായ കലക്ടർ ഷീബാ ജോർജിന് മൂന്നു സെറ്റ് പത്രിക സമർപ്പിച്ചു.
രാവിലെ തങ്കമണി സഹ്യ ടീ ഫാക്ടറിതൊഴിലാളികൾ കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറി.
തുടർന്ന് വെള്ളാപ്പാറ ചെമ്പൻ കൊലുമ്പൻ സമാധിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കൊലുമ്പൻ കോളനി ഊര് മൂപ്പൻ ടി വി രാജപ്പന്റെ നേതൃത്വത്തിൽ കൊലുമ്പന്റെ പിൻഗാമികൾ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് പൈനാവിൽ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അവിടെ നിന്നും നേതാക്കളോടൊപ്പം പുറപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എം.എൽ.എ, എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, കെ സലിംകുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പം കലക്ടറുടെ ചേംബറിലെത്തിയാണ് പത്രിക സമർപ്പിച്ചത്..
നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലായ്ക്കൻ, കെ പി മേരി, എം ജെ മാത്യു കെ എൻ റോയ്, പി പളനിവേൽ, സി എം അസീസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.