കുമളി: സ്പ്രിംഗ് വാലിയിലെ കാട്ടുപോത്ത് ആക്രമണം സംബന്ധിച്ച് സർവ്വകക്ഷി യോഗം ചേർന്നു.
ജനപ്രതിനിധികളും വനംവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മേഖലയിലെ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു.
കാട്ടുപോത്തിനെ കാട് കയറ്റാനുള്ള നടപടികൾ തുടരണമെന്നും വനാതിരുത്തിയിലെ തകർന്നവേലികൾ പുനഃസ്ഥാപിക്കാനുള്ള ജോലികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും ' വന്യജീവികൾ വനം വിട്ടിറങ്ങാതെ വെള്ളവും പുല്ലും വനത്തിനുള്ളിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും,അതിർത്തി പ്രദേശങ്ങളിൽ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും തീരുമാനിച്ചു.
കാട്ട് പോത്തിന്റെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്പ്രിംഗ് വാലി മുല്ലമല രാജീവിനെ (46) വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ഐ.സി.യു വിൽ തുടരുകയാണ്. . വനം വകുപ്പ് ഒരു ലക്ഷം മാത്രമാണ് ആശുപത്രിയിലേക്ക് നൽകിയത്. ഇന്നലെ വരെ നാല് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. കരളിൾ ശ്വാസകോശം കുടൽ അടക്കം നാല് സർജറികൾരാജീവിന് നൽകിയിട്ടുണ്ട്. പോത്തിന്റെ വെട്ടേറ്റ് വാരിയെല്ലുകൾ തകർന്നാണ് ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റത്. രാജീവിന് ദീർഘനാളത്തെ ചികിത്സയും വിശ്രമവും വേണ്ടി വരും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള രാജീവിന്റെ കുടുംബത്തിന് സർക്കാരിന്റെ ധനസഹായമാണ് പ്രതീക്ഷ.