കുളമാവ്: മുത്തിയുരുണ്ടയാറിലെ ആലുംമൂട് ശ്രീ ദുർഗ്ഗ ശിവപാർവ്വതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിലെ കാട് വെട്ടിത്തെളിച്ച് കൊണ്ടിരുന്ന നാല് സ്ത്രീകളെയും ഒരു പുരുഷനെയും വനംവകുപ്പ് അറസ്റ്റ് ചെയ്തു. നാലു പേർ പണി ചെയ്യാൻ വന്ന സ്ത്രീകളാണ്. മറ്റൊരാൾ അമ്പലത്തിന്റെ പ്രസിഡന്റ് ജിജോ പള്ളിത്തറയാണ്. വനഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് കാട് വെട്ടിതെളിച്ചെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇത് അമ്പലത്തിന്റെ സ്ഥലമല്ലെന്നാണ് വനം വകുപ്പ് അധികാരികൾ പറയുന്നത്. മുട്ടം റേഞ്ച് ഓഫീസിൽ എത്തിച്ച ഇവർക്കെതിരെ കേസ് എടുത്ത ശേഷം മുന്നറിയിപ്പ് കൊടുത്ത് അഞ്ച് പേരയും വിട്ടയച്ചു.