തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന്റെ പേരിൽ 29,33771.56 രൂപയുടെ ജംഗമ സ്വത്തക്കളുണ്ടെന്ന് സത്യവാങ്മൂലം. ഇതിൽ 15,000 രൂപയാണ് കൈവശമുള്ള പണമാണ്. 1,69,708.56 രൂപ ബാങ്കുകളിൽ നിക്ഷേപമുണ്ട്. ഏഴ് പവൻ സ്വർണം കൈവശമുണ്ട്. കൊട്ടക്കമ്പൂരിൽ 3.97 ഏക്കർ സ്ഥലമുണ്ട്. ഇതുൾപ്പടെ ആകെ സ്ഥാവരാസ്ഥി 49 ലക്ഷം രൂപയാണ്.ഭാര്യ അനൂപ മാത്യുവിന്റെ പേരിൽ 7054205 രൂപയുടെ ജംഗമാസ്ഥിയും 69 ലക്ഷം രൂപയുടെ സ്ഥാവരാസ്ഥിയുമുണ്ട്. 107 പവൻ സ്വർണം കൈവശമുണ്ട്. ഇരുവരുടേയും പേരിൽ എറണാകുളം മാമംഗലത്ത് ഒരു വീടുണ്ട്.ജോയസിന്റെ പേരിൽ ദേവികുളം പൊലീസ് സ്‌റ്റേഷനിൽ എട്ട് കേസുകളുണ്ട്.