വെങ്ങല്ലൂർ: ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ പത്തിന് ചതയ പ്രാർത്ഥന ആരംഭിക്കും. ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം,​ സമൂഹപ്രാർത്ഥന, ശാന്തി ഹവനം,​ ഹോമം എന്നിവ​ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. കാപ്പ്‌ മേളെകുടിയിൽ ദേവനന്ദയാണ് ചതയ പ്രാർത്ഥന വഴിപാടായി സമർപ്പിക്കുന്നത്.