പീരുമേട്: പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന് തന്ത്രി മുഖ്യൻ മനയാറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിക്കുറയും, കൊടിക്കയറും വാഴൂർ സോമൻഎം.എൽ.എ വഴിപാടായി നൽകി . കൊടിയേറ്റ് സദ്യക്ക് ശേഷം ശ്രീവത്സം പ്രഫുൽ കുമാർ അവതരിപ്പിച്ച ഓട്ടൻ തുള്ളൽ നടന്നു. ഇന്ന് എട്ടിന് ശ്രീ ബലി, ഗണപതിഹോമം, ഒന്നിന് പ്രസാദമൂട്ട്. രണ്ടാം ഉത്സവത്തിന് 8 ന് ശ്രീബലി, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി,
മൂന്നാം ഉത്സവത്തിന് നിത്യപൂജകൾക്ക് പുറമേ 5 ന് കാഴ്ചശ്രീബലി,നാലാം ദിവസം വൈകിട്ട് 5 ന് കാഴ്ചശ്രീബലി,7ന് നൃത്തനൃത്യങ്ങൾ, 9 ന് പീരുമേട് പാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിര,ഉത്സവം അഞ്ചാം ദിവസം 7 ന് നൃത്ത നൃത്യങ്ങൾ, ആറാം ദിവസം നിത്യപൂജകൾക്ക് പുറമേ 10:30 ഉത്സവബലി11.30 ന് ഉത്സവബലിദർശനം , ഏഴിന് തിരുവാതിര,8 ന് കരോക്കെ ഗാനമേള, 9 ന് നൃത്തനൃത്യങ്ങൾ, ഉത്സവംഏഴാ ദിവസം നിത്യ പൂജകൾക്ക് പുറമേ വൈകിട്ട്ഏഴിന് മതപ്രഭാഷണം. എട്ടിന് ഗാനസന്ധ്യ,
എട്ടാം ദിവസം വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 8 ന് ഗാനമേള, ഒൻപതാം ഉത്സവത്തിന് 12.30 ന് ഗാനമേള, വൈകീട്ട് നാലിന് കാഴ്ചശ്രീബലി, സേവ പഞ്ചവാദ്യം ചെണ്ടമേളം പള്ളിവേട്ട പള്ളി നായാട്ട് എന്നിവയും, പത്താം ദിവസം ഉച്ചക്ക് ഒന്നിന് ആറാട്ട് സദ്യ, ഏഴിന് സംഗീത കച്ചേരി, രാത്രി എട്ടിന് ആറാട്ട് എതിരേൽപ്പ്. രാത്രി 12 ന് പൂഞ്ഞാർ ദേവകലയുടെ സത്യവാൻസാവിത്രി നൃത്തനാടകവും ഉണ്ടായിരിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് എസ്.എൻ.ജി.കെ.സുധാകരനും, സെക്രട്ടറി ശ്രീജിത്ത് എസ് നായരും അറിയിച്ചു.