തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. സബ്ഡിവിഷനിലെ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കറൂം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. രാവിലെ നടന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം തൊടുപുഴ പ്രിൻസിപ്പൾ എസ്.ഐ ഹരീഷ് ഭദ്രദീപം കൊളുത്തി നിർവ്വഹകച്ചു. സ്റ്റേഷൻ പി.ആർ.ഒ എസ്ഐ അനിൽകുമാർ, ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, ക്ഷേത്രം മാനേജർ ബി. ഇന്ദിര, ഉപദേശക സമിതി അംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.ആർ വേണു തുടങ്ങിയവർ പങ്കെടുത്തു.
കൊടിമരത്തിന് പിച്ചള
ചുറ്റുവേലി സമർപ്പിച്ചു
കൊടിയേറ്റ് ദിനത്തിൽ രാവിലെ ശ്രീകൃഷ്ണഭഗവാന്റെ കൊടിമരത്തിനുള്ള ചുറ്റുവേലി സമർപ്പിച്ചു. പിച്ചളയിൽ പണിത മനോഹരമായ ചുറ്റുവേലി സ്വർണ്ണകൊടിമരത്തിന്റെ മാറ്റ് കൂട്ടുന്ന തരത്തിലുള്ളതാണ്. നാലു ലക്ഷം രൂപ മുടക്കിയാണ് നാരായണീകൃഷ്ണ തുളസിമഠം സ്വർണ്ണകൊടിമരത്തിനുള്ള ചുറ്റുവേലി സമർപ്പിച്ചത്.