തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ആൾ ഇന്ത്യ വീര ശൈവ മഹാസഭ ജില്ലാ നേതാക്കളെ തൊടുപുഴ ശാഖാ മന്ദിരമായ ബസവേശ്വര ഭവൻ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ആൾ ഇന്ത്യ വീരശൈവമഹാസഭാ ജില്ല പ്രസിഡന്റ് ഗിരീഷ് എൻ. പാലംതറ, ജനറൽ സെക്രട്ടറി ബിജു ചീങ്കല്ലേൽ, ട്രഷറർ ബാബു ബി.കെ, സെക്രട്ടറി ദീപ സുഭാഷ്, ശാഖ പ്രസിഡന്റ് ഇ.എ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.