ഇടുക്കി :നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ സജീവമാകുന്നു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലകൾ നിർവഹിക്കാൻ മൂന്ന് ഒബ്സർവർമാരാണ് എത്തിയിട്ടുള്ളത്. ഐ എ എസ് ഉദ്യോഗസ്ഥനായ വികാസ് സിതാറാംജി ഭാലെയാണ് മണ്ഡലത്തിലെ ജനറൽ ഒബ്സർവർ. ഐ പി എസ് ഉദ്യോഗസ്ഥയായ ഗൗതമി സാലി പൊലിസ് ഒബ്സർവറുടേയും ഐ ആർ എസ് ഉദ്യോഗസ്ഥനായ ഹിവാസെ അനൂപ് സദാശിവ് എക്സ്പെൻഡീച്ചർ ഒബ്സർവറുടേയും ചുമതല നിർവഹിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഒബ്സർവർമാരെ നേരിട്ട് ബന്ധപ്പെടാം. ചെറുതോണി സർക്കാർ അതിഥി മന്ദിരത്തിലാണ് ഒബ്സർവര്‍മാരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ 10.30 വരെയും വൈകുന്നേരം 4 മണി മുതൽ 5 വരെയും ജനറൽ ഒബ്സർവറെ അതിഥി മന്ദിരത്തിലെ 101 ആം നമ്പർ മുറിയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
ജനറൽ ഒബ്സർവർ :വികാസ് സിതാറാംജി ഭാലെ
മൊബൈൽ : 7012456663
പൊലീസ് ഒബ്സർവർ : ഗൗതമി സാലി
മൊബൈൽ : 70123 23345
എക്സ്പെൻഡീച്ചർ ഒബ്സർവർ :ഹിവാസെ അനൂപ് സദാശിവ്
മൊബൈൽ : 8921190996