hobadarsh

അടിമാലി: കഴുത്തിനു മുറിവേറ്റനിലവിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. കൊമ്പൊടിഞ്ഞാൽ പടിയപ്പിളളിയിൽ ആദർശ് (വാവ-26) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ കഴുത്തിൽ ഗുരുതരമായ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോതമംഗലത്തേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് ദിവസമായി ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചുകൊണ്ടിരുന്നതെന്ന് പറയുന്നു .രാവിലെ തന്റെ മുറിയിൽ കയറി ബ്ലെഡ് കൊണ്ട് കഴുത്ത് മുറിച്ച ശേഷം കട്ടിലിനടിയിൽ കയറിക്കിടന്നു. ആദർശിന്റെ മുറിയിൽ നിന്നും രക്തം ഒഴുകിക്കിടക്കുന്നത് മാതാവ് ആണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൂവാറ്റുപുഴ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ്:വിജയൻ മാതാവ്: യമുന ..