
അടിമാലി: മുക്കു പണ്ടം പണയം വെച്ച് രണ്ട്ലക്ഷത്തോളം രൂപ തട്ടിയ ആൾ പിടിയിൽ. ഒഴുവത്തടം പുല്ലാരി മലയിൽ അഖിലിനെ (30) യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുമ്പുപാലം മിനി മുത്തൂറ്റ് ബാങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആറു തവണ മുക്കുപണ്ടം വെച്ച് 1,98,000 രൂപയാണ് തട്ടിയത്.പണയ ഉരുപ്പിടികൾ വിശദമായി പരിശോധിച്ചപ്പോൾ മുക്കു പണ്ടമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കാലടി സ്വദേശിയായ കൂട്ടു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും