തൊടുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കാൻ ഡമ്മി സ്ഥാനാർത്ഥികളടക്കം 12 പേർ നാമനിർദ്ദേശ പത്രിക നൽകി. നാല് പേർ സ്വതന്ത്രരാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ബി.എസ്.പി മുന്നണികളാണ് ഡമ്മി സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. എട്ട് വരെ പത്രിക പിൻവലിക്കാം. അതിന് ശേഷം മത്സര ചിത്രം പൂർണമായും തെളിയും.

സ്ഥാനാർത്ഥികൾ ഇവർ
സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്), ജോയ്‌സ് ജോർജ് (സി.പി.എം), പി.കെ. സജീവൻ (സ്വതന്ത്രൻ), ഡീൻ കുര്യാക്കോസ് (കോൺഗ്രസ്), മാത്യു (സ്വതന്ത്രൻ), എം.എം. മണി (സി.പി.എം), ദീപാ ദിവാകരൻ (സ്വതന്ത്രൻ), റസൽ ജോയി (ബഹുജൻ സമാജ് പാർട്ടി), സജി (ഷാജി) (വിടുതലൈ ചിരുതൈഗൾ കക്ഷി), ജോമോൻ ജോൺ (സ്വതന്ത്രൻ), മനേഷ് (ബി.ഡി.ജെ.എസ്), സി.ഡി. പ്രശാന്ത് (ബഹുജൻ സമാജ് പാർട്ടി).