nda

തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥന് എൻ.ഡി.എ ജനപ്രതിനിധികളുടെ യോഗം സ്വീകരണം നൽകി. തൊടുപുഴയിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ് മെമ്പർമാർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകി. മേഖലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ
രതീഷ് വരകുമല, വി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സ്ഥാനാർത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്ഥാനാർത്ഥി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.