ldf

കുമളി: ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന് നൽകുന്ന സന്ദേശം എന്തെന്ന് ഗൗരവത്തോടെ കാണണമെന്നും ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് സംശയിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ഭയപ്പെടുത്തുന്ന ഫാസിസ്റ്റ് നടപടികൾ ഭരണകൂടം ചെയ്യുന്നുവെങ്കിൽ നമ്മൾ ഓരോരുത്തരേയും അത് എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചിന്തിക്കണം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന്റെ പീരുമേട് അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനം കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യോഗത്തിൽ ജോസ് ഫിലിപ്പ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയചന്ദ്രൻ,​ സംസ്ഥാന കമ്മിറ്റി അംഗം എസ്.​ സതീഷ് എന്നിവർ സംസാരിച്ചു.