രാജാക്കാട് :എൻ.ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ അവധിക്കാല സ്‌പോർട്‌സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.മേയ് 31 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് അത് ലറ്റിക് ക്രിക്കറ്റ്,യോഗ,കരാട്ടെ,കുങ്ഫു,ഫുട്‌ബോൾ,ത്രോബോൾ,തായ്‌കോണ്ടോ,റോളർ സ്‌ക്കേറ്റിംഗ്,നീന്തൽ എന്നിവയ്ക്കാണ് വിദഗ്ദ്ധരായ കോച്ചുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. 5 മുതൽ 16 വയസുവരെ പ്രായമുള്ളവർക്ക് രാവിലെ 7.30 മുതൽ 10 വരെയാണ് പരിശീലനം ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ മോഹൻകുമാർ നിർവ്വഹിച്ചു.സ്‌കൂൾ മാനേജർ കെ.പി ജെയിൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ്,ശാഖ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുഴയിൽ,സെക്രട്ടറി സുനിൽ പാമ്പനച്ചാലിൽ,ഹെഡ്മാസ്റ്റർ കെ ആർ ശ്രീനി, പ്രിൻസിപ്പാൾ ഒ.എസ് റെജി,അത് ലറ്റിക് കോച്ചുമാരായ എ. സുനിൽകുമാർ,മായാംബിക,ജില്ല സ്‌പോർട്‌സ് കൗൺസിൽ അംഗം പി.കെ രാജേന്ദ്രൻ,പി.എസ് പുഷ്പാകരൻ,ജോയി ചെമ്മല,ബാദുരി മനോജ്,വി.വി വിഷ്ണുപ്രസാദ്,വി.എസ് അശ്വതി, കിരൺ രാമകൃഷ്ണൻഎന്നിവർ പങ്കെടുത്തു.