ഇടുക്കി: കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിറ്റൂട്ട് സംഘടിപ്പിച്ച 'വിള സുസ്ഥിരതയ്ക്കുള്ള ജൈവഇടപെടലുകൾ' എന്ന 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്
കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ ഫീസ്100 രൂപയും കോഴ്സ്ഫീസ് 4000 രൂപയും അടക്കേണ്ടതാണ്.ജൈവ കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നല്കുന്നതാണ്.ജൈവ ഫാമുകളിലെ ജോലിക്കും സംരംഭങ്ങൾക്കും ഈകോഴ്സ് സഹായകരമാകും.വിവരങ്ങൾക്ക് ബന്ധപ്പെടുക:ഫോൺ : 04872371104