divine

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണായുടെ തിരുനാൾ നാളെ സമാപിക്കും. നാളെ രാവിലെ രാവിലെ 5.30, 7.30, 9.30, 11.30 ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ 5.30 ന്റെ കുർബാനക്ക് ശേഷം വാഹന വെഞ്ചിരിപ് നടത്തും. ഉച്ചകഴിഞ്ഞു 4.45 ന് ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും നടക്കും കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിൽകണ്ടതിൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. തുടർന്ന് മാരീകലുങ്ങ് ട്രാൻസ്‌പോർട് സ്റ്റാൻഡ്‌കൊതായിക്കുന്നു പാലാ റോഡിലൂടെ തിരികെ ഷ്രൈനിൽ എത്തുന്ന ഭക്തി നിർഭരമായ തിരി പ്രതീക്ഷണം നടക്കും. പാച്ചോറ് നേർച്ചയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും..