രാജാക്കാട്:മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാൻജോ കോളേജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഫാ.എബിൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ രണ്ടാമത് വോളിബോൾ മത്സരത്തിൽ കൊച്ചുപ്പ് ഗ്രീൻവാലി സിക്സസ് ജേതാക്കളായി.നേരിട്ടുള്ള 3 സെറ്റുകൾകൾക്കാണ് ഇരുപതേക്കർ സിക്സസിനെ പരാജയപ്പെടുത്തിയത്.പ്രാദേശിക ടീമുകളുടെ മത്സരത്തിൽ പാമ്പാടുംപാറ ടീമിനെ പരാജയപ്പെടുത്തി ചേറ്റുകുഴി സിക്സസ് വിജയികളായി ഇരുവിഭാഗങ്ങളിലുമായി 16 ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സമ്മേളനം സി എസ് ടി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു കോളേജ് വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി എസ് എച്ച്, മത്സരകമ്മിറ്റി കൺവീനർ ഫാ. ജോജു അടമ്പക്കല്ലേൽ,ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ,രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് ബിജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ,മത്സര കമ്മിറ്റി ജോയിന്റ് കൺവീനർ ബോസ് തകിടിയേൽ,കോർഡിനേറ്റർ ജോസ് പൊട്ടംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.