road
അപകടഭീക്ഷണിയായ മെറ്റൽ കൂന

പീരുമേട്: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിൽ അപകടഭീക്ഷണിയായി മെറ്റൽ കൂന. റോഡരികിൽ വളവിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂനയാണ് വാഹന യാത്രികർക്ക് അപകട ഭീക്ഷണിയായി മാറുന്നത്. പള്ളിക്കുന്നിനും മേമലയ്ക്കും ഇടയിലാണ് മെറ്റൽകൂന നിലകൊള്ളുന്നത്. റോഡിലെ വളവിൽ രാത്രി സമയങ്ങളിൽ വാഹനങ്ങൾ ഈ മെറ്റൽ കൂനയിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നുണ്ട്. അടുത്തിടെയാണ് കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ ആധുനിക രീതിയിൽ റോഡ് നിർമ്മിച്ചത്. റോഡ് നിർമ്മാണത്തിന് ശേഷം റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്ന മെറ്റൽ കൂനയാണ് വാഹന യാത്രക്കാർക്ക് ഇപ്പോൾ അപകട ഭീഷണിയായി മാറുന്നത്. പള്ളിക്കുന്നിന് സമീപത്തെ വളവിൽ രാത്രി സമയങ്ങളിൽ വാഹനങ്ങൾ ഈ മെറ്റൽ കൂനയിൽ കയറി നിയന്ത്രണ നഷ്ടമായി അപകടത്തിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മലയോര ഹൈവേയിൽ ഈ ഭാഗത്ത് വാഹന അപകടങ്ങൾ നിത്യസംഭവമാണ്. എന്നിട്ടും ഈ മെറ്റൽ ഇവിടെ നിന്ന് മാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അലംഭാവത്തിൽ പ്രതഷേധവും ശക്തമാണ്. സംസ്ഥാനപാതയായതിനാൽ രാത്രിയിലും പകലുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗതയും കൂടി. ഇങ്ങനെ വേഗത്തിൽ വരുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോഴാണ് അപകടക്കെണിയിൽപ്പെടുന്നത്. ഇവിടെ നിന്ന് മെറ്റൽ കൂന മാറ്റാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമായി.