തൊടുപുഴ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) സംസ്ഥാന വൈസ് പ്രസിഡന്റായി കെ.പി.സി.സി നിർദേശപ്രകാരം ജോയി മൈലാടിയെ നിയമിച്ചതായി ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി അറിയിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി, ഡി.കെ.ടിഎഫ് മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കെ.കെ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്, ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പർ, ഇടുക്കി അഗ്രികൾച്ചർ ഇമ്പ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലവിൽ പ്രവർത്തിച്ചിട്ടുള്ള ജോയി മൈലാടി ഡി.സി.സി മെമ്പറുമാണ്.