joice
പ്രശസ്ത സിനിമ താരം ജാഫർ ഇടുക്കി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ പര്യടന പരിപാടിയിൽ ഉടുമ്പന്നൂർ ചാക്കപ്പൻകവലയിൽ പങ്കെടുത്തപ്പോൾ

തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ പര്യടനംപൂമാല സ്വാമിക്കവലയിൽ സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മേഖല കമ്മറ്റി ചെയർമാൻ ജോർജ് തോമസ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, വി. വി മത്തായി, മുഹമ്മദ് ഫൈസൽ, ടി കെ ശിവൻനായർ, വി ആർ പ്രമോദ്, റെജി കുന്നംകോട്ട്, അനിൽ രാഘവൻ, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തുറന്ന ജീപ്പിൽ പര്യടനം. പന്നിമറ്റം, പൂച്ചപ്ര, ഇളംദേശം, കുട്ടപ്പൻകവല, ആലക്കോട്, തട്ടക്കുഴ, പെരിങ്ങാശേരി, ചീനിക്കുഴി, ഉപ്പുകുന്ന്, ചാക്കപ്പൻകവല, ഉടുമ്പന്നൂർ, കരിമണ്ണൂർ ടൗൺ, കോട്ടക്കവല, കോടിക്കുളം, വണ്ടമറ്റം, പടി. കോടിക്കുളം, കാളിയർ എന്നിവിടങ്ങൾ പിന്നിട്ട് വണ്ണപ്പുറത്ത് സമാപിച്ചു. സമാപന സമ്മേളനം പി സി ജോസഫ് ഉദ്ഘാടനം ചെയ്തു.

തൊടുപുഴ മണ്ഡലത്തിലെ പ്രചരണത്തിൽ സിനിമാതാരം ജാഫർ ഇടുക്കി പങ്കെടുത്തു. അഡ്വ. ജോയ്സ് ജോർജ്ജ് ശനിയാഴ്ച ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും.