തൊടുപുഴ: വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 8,9,10 തിയതികളിൽ നടക്കും.
എല്ലാദിവസവും രാവിലെ5 ന് നിർമ്മാല്യദർശനം, 6.30 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 11 ന് ഉച്ചപൂജ, വൈകിട്ട് 6.45 ന് ദീപാരാധന എന്നിവ നടക്കും.
8 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5.30 ന് പഞ്ചാരിമേളം, 7 ന് തിരുവാതിര, 7.30 ന് ഡാൻസ്, 8 ന് ഭക്തിഗാനസുധ, 8.15 ന് കഞ്ഞിവഴിപാട്, 9 ന് ഗാനമേള.9 ന് രാവിലെ പതിവ് പൂജകൾ, 11.15 ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് പഞ്ചവാദ്യം, 7 ന് ദീപാരാധന, 8 ന് സീരിയൽ താരം ശാലുമേനോൻ അവതരിപ്പിക്കുന്ന ബാലൈ " ത്രിശൂലശങ്കരി " , 8.10 ന് കഞ്ഞിവഴിപാട്.10 ന് രാവിലെ പതിവ് പൂജകൾ, 11 ന് കുംഭകുട അഭിഷേകം, 12.15 ന് ഭരണിതൊഴൽ, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, പാണ്ടിമേളം, 7.45 ന് കേരളനടനം, 8 ന് നൃത്തനൃത്യങ്ങൾ, 8.15 ന് കഞ്ഞിവഴിപാട്, 8.20 ന് കളമെഴുത്തും പാട്ടും എതിരേൽപ്പും, 8.30 ന് നൃത്താവിഷ്കാരം " രാമായണം" , 11 ന് മുടിയേറ്റ്, 2 ന് ഗരുഡൻതൂക്കം.