ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് 28,06,123 രൂപയുടെ സ്വത്തും 36,19,970 രൂപയുടെ ബാദ്ധ്യതയും. നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 28 ലക്ഷം രൂപയുടെ സ്വത്തിൽ 21 ലക്ഷം രൂപ സ്വന്തം പേരിലുള്ള ഇന്നോവ ക്രിസ്റ്റ കാറിന്റെ മൂല്യമാണ്. ഇത് കൂടാതെ ഒരു പവന്റെ മോതിരവും വിവിധ ബാങ്കുകളിലായി 6,36,123 രൂപയുടെ നിക്ഷേപമുണ്ട്. കൈവശം 15,​000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി 36,19,970 രൂപയുടെ വായ്പയുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ തിരുവനന്തപുരം കവടിയാർ വില്ലേജിൽ വാങ്ങിയ വസ്തു ഡീനിന്റെ പേരിലാണ്. ഇതിന് 1,50,00,000 രൂപ മൂല്യമുണ്ട്. ഭാര്യ നിത പോളിന് 28,25,640 രൂപയുടെ ജംഗമ സ്വത്തുണ്ട്. 7,000 രൂപയാണ് കൈവശമുള്ള പണം. 50 പവൻ സ്വർണമുണ്ട്. മകന് 1,66,000 രൂപയുടെ സ്വർണമുണ്ട്. ഡീനിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ 99 കേസുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോഴുള്ള കേസുകളാണ് ഇതിലേറെയും.