
മണക്കാട്: പഞ്ചായത്ത് കിണർ വൃത്തിയാക്കുന്നതിനിടെ വശമിടിഞ്ഞു വീണു. കിണറിൽ ജോലി ചെയ്തുകൊണ്ടിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡായ പാറക്കടവിന് സമീപം റോഡരികിലുള്ള കിണറിന്റെ അരികാണ് ഇടിഞ്ഞ് വീണത്. പഞ്ചായത്ത് മെമ്പർ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കിണർ വൃത്തിയാക്കിയത്. മോട്ടോർ ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിക്കുന്നതിനിടെ അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കിണറിന്റെ വശം ഇടിഞ്ഞത്. ജോലിക്കാരന്റെ കാലിൽ കല്ല് വീണ് പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.