തൊടുപുഴ: എല്ലാ വഴികളും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക്, എല്ലാ കണ്ണുകളും ഉണ്ണിക്കണ്ണനിലേക്ക്... ഉത്സവത്തിമിർപ്പിലായി തൊടുപുഴ നഗരം. രണ്ടാം ഉത്സവദിനമായ ഇന്നലെ രാവിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് പ്രസാദഊട്ട്, ചാക്യാർകൂത്ത്, വൈകിട്ട് കാഴ്ചശ്രീബലി, ദീപാരാധന, ശേഷം പ്രസാദഊട്ട്, കൊടിപ്പുറത്ത് വിളക്ക്, ഭക്തിപ്രഭാഷണം, ഭക്തിഗാനസുധ എന്നിവയുണ്ടായിരുന്നു.
ഉത്സവത്തിൽ നിന്ന്
വിശേഷാൽ പൂജകൾ പതിവ് പോലെ, പഞ്ചാരിമേള, പ്രസാദഊട്ട്, ചാക്യാർകൂത്ത്, വൈകിട്ട് നടപ്പന്തലിൽ ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 9.മുതൽ 12 വരെ സ്റ്റേജ് സിനിമ 'തുംഗഭ്രദ'.