മൂന്നാർ: വട്ടവട- കൊടൈക്കനാൽ റോഡ് യാഥാർത്ഥ്യമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ പറഞ്ഞു. മൂന്നാറിൽ നടന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. കൺവെൻഷന് ശേഷം മൂന്നാർ ടൗണിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. നിയോജകമണ്ഡലം ഇൻ ചാർജ് സോജൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.ഡി.എ ലോക്സഭാ മണ്ഡലം കൺവീനർ കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ മനേഷ് കുടിക്കയത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ വി.ആർ. അളഗരാജ്, ബി. മനോജ് കുമാർ, ജനറൽ സെക്രട്ടറിമാരായ പി.പി. മുരുകൻ, എസ്. സ്‌കന്ദകുമാർ, സുമേഷ്, അനീഷ് ആനക്കുളം, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ്, തോപ്പിൽ, മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടക്കല്ലേൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പാർത്ഥേശൻ ശശികുമാർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സ്തിതിൽ സ്മിത്ത്, ലീന രാജു, കലൈവാണി അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.