തൊടുപുഴ: നഗരസഭാ പരിധിയിൽ നടപ്പാതയും റോഡും കൈയേറി കുത്തുകാലുകളും പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുള്ള വാണിജ്യ വ്യാപാര സ്ഥാപനങ്ങളും മറ്റു കടകളും മൂന്നു ദിവസത്തിനുള്ളിൽ
നീക്കണമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജും സെക്രട്ടറി ബിജുമോൻ ജേക്കബ്ബും അറിയിച്ചു. നീക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഇനിയൊരു അറിയിപ്പ് കൂടാതെ നഗരസഭ എൻജിനീയറിങ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി അനധികൃത നിർമ്മാണങ്ങളും റോഡ് കൈയ്യേറ്റങ്ങളും നീക്കും. ഇവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. ഇതിനു ചെലവാകുന്ന തുക ബന്ധപ്പെട്ട ആളുകളിൽ നിന്ന് ഈടാക്കുന്നതാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു.