
പാലാ : വാഴപ്പള്ളി ആരാധന മഠാംഗമായ സിസ്റ്റർ ഡൊമിനി കളപ്പുരയ്ക്കൽ (മേരി-83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വാഴപ്പള്ളി എൽ. എഫ് മഠം സെമിത്തേരിയിൽ നടക്കും.
പാലാ കളപ്പുരയ്ക്കൽ പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോസമ്മ സെബാസ്റ്റ്യൻ വയലിൽകുന്നേൽ (തൊടുപുഴ), ജോയി ജോസഫ് (വെള്ളിയാമറ്റം) , സണ്ണി കളപ്പുരയ്ക്കൽ, സാലി ആന്റണി പള്ള ത്തുനമ്പ്യാപറമ്പിൽ (തൊടുപുഴ), പരേതരായ പെണ്ണമ്മ ചാക്കോ പടിഞ്ഞാറെ മുറിയിൽ (പൈക), കെ. ജെ. തോമസ് (പാല), കെ. ജെ. വർക്കി (പാല).