കുളമാവ്: കുളമാവിനു സമീപം ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു.വ്യാഴാഴ്ച രാത്രി 12 നാണ് സംഭവം. തൃശൂരിൽ നിന്ന് ഇടുക്കിക്ക് പോകുകയായിരുന്നവരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ യാത്രക്കാർ സുരക്ഷിതരാണ്. മൂലമറ്റത്തു നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.