ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇടുക്കി മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടികയിലുള്ളത് 12,​51,​189 പേർ. ന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഷീബാ ജോർജ്ജാണ് ഇക്കാര്യമറിയിച്ചത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടർമാരുമുൾപ്പെടെയുള്ള ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ കണക്കാണിത്. 6,​15,​084 പുരുഷ വോട്ടർമാരും 6,​35,​064 സ്ത്രീ വോട്ടർമാരും ഒമ്പതു ഭിന്നലിംഗക്കാരും ഇതിൽ ഉൾപ്പെടുന്നു. 85 വയസിന് മുകളിൽ പ്രായമുള്ള 12,​797 പേരും 18നും 19നും ഇടയിൽ പ്രായമുള്ള 18,​748 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിൽ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ മൂന്ന് വീതവുമാണ് ആകെ ഭിന്നലിംഗക്കാരുള്ളത്. 1032 സർവീസ് വോട്ടർമാരും ഉൾപ്പെടുന്നു. 85 വയസിന് മുകളിൽ പ്രായമുള്ള 12,​797 പേരാണുള്ളത്. ദേവികുളം മണ്ഡലത്തിൽ 1383 വോട്ടർമാർ, ഉടുമ്പഞ്ചോലയിൽ 1397 വോട്ടർമാർ, തൊടുപുഴയിൽ 2671 വോട്ടർമാർ, ഇടുക്കിയിൽ 1738 വോട്ടർമാർ, പീരുമേട്ടിൽ 998 വോട്ടർമാർ, മൂവാറ്റുപുഴയിൽ 2507 വോട്ടർമാർ, കോതമംഗലത്ത് 2103 വോട്ടർമാർ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. 10041 ഭിന്നശേഷിക്കാരായ വോട്ടർമാരാണുള്ളത്. ദേവികുളം മണ്ഡലത്തിൽ 1661 വോട്ടർമാർ, ഉടുമ്പഞ്ചോലയിൽ 1600 വോട്ടർമാർ, തൊടുപുഴയിൽ 1629 വോട്ടർമാർ, ഇടുക്കിയിൽ 811 വോട്ടർമാർ, പീരുമേട്ടിൽ 1638 വോട്ടർമാർ, മൂവാറ്റുപുഴയിൽ 1304 വോട്ടർമാർ, കോതമംഗലത്ത് 1398 വോട്ടർമാർ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

 പുരുഷ വോട്ടർമാർ- 61,​5084

 സ്ത്രീ വോട്ടർമാർ- 63,​5064
 ഭിന്നലിംഗ വോട്ടർമാർ- 9
 കന്നിവോട്ടർമാർ- 18748

നിങ്ങളുടെ പേരുണ്ടോ...

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും www.ceo.kerala.gov.in, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ മുഖേനെ അറിയാം. പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷമാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.