deenadaya
ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വിഷു ഉത്സവ വിപണനമേള എസ്.ബി.ഐ തൊടുപുഴ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ടി.ആർ. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വിഷു- ഉത്സവ വിപണനമേളയ്ക്ക് തൊടുപുഴയിൽ തുടക്കമായി. തൊടുപുഴ അമ്പലം ബൈപാസിൽ ആരംഭിച്ച മേള എസ്.ബി.ഐ തൊടുപുഴ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ടി.ആർ. ദിവ്യ ഉദ്ഘാടനം ചെയ്തു. ദീനദയ സേവാ ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ് പിള്ള, ചീഫ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി കെ.പി. ജഗദീശ് ചന്ദ്ര, സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുശീല മേനോൻ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തയ്യാറാക്കിയ ഉപ്പേരികൾ, അച്ചാറുകൾ, പലഹാരങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് മേളയിൽ ലഭ്യമാണ്. മേള വിഷുദിവസം വരെ നീണ്ടുനിൽക്കും.