തൊടുപുഴ: സിവിൽ സർവീസ് സംരക്ഷണ പോരാട്ടത്തിൽ ഏവരും മുന്നോട്ടുവരണമെന്ന് ഇ.ജെ. ഫ്രാൻസിസ് അനുസ്മരണ ദിനത്തിൽ ജോയിന്റ് കൗൺസിൽ ആഹ്വാനം ചെയ്തു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാതല അനുസ്മരണയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, തൊടുപുഴ മേഖല സെക്രട്ടറി വി.കെ. മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാർ ഇ.ജെ. ഫ്രാൻസിസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കളക്ടറേറ്റിൽ നടന്ന ഇ.ജെ. ഫ്രാൻസിസ് അനുസ്മരണ ദിനാചരണം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി. സാജൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്ക് ആസ്ഥാനത്ത് നടന്ന അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം. സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ നടന്ന അനുസ്മരണ ദിനാചരണം മേഖലാ സെക്രട്ടറി മനോജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ദേവികുളം മിനി സിവിൽ സ്റ്റേഷനിൽ നടന്ന അനുസ്മരണ ദിനാചരണം ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ നടന്ന അനുസ്മരണ ദിനാചരണം വനിതാ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. ചിന്താമോൾ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ദിനാചരണ യോഗങ്ങളിൽ നേതാക്കളായ ടി.എച്ച്. ഫൈസൽ, പ്രസാദ് വി.കെ, ടിന്റോ സണ്ണി, വി.കെ. സജൻ, പി.സി. ജയൻ, ദീപു സണ്ണി, ബിജു ചന്ദ്രൻ, എ.കെ. സുഭാഷ്, രാജീമോൾ എൻ.കെ, വി.എം. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.