തൊടുപുഴ: കണ്ണനെ ഒരു നോക്ക് കാണാനും ഉത്സവമാഘോഷിക്കാനും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ഓരോദിവസവും ഒഴുകിയെത്തുന്നത്. മൂന്നാം ദിനം പിന്നിടുമ്പോൾ ഉത്സവനഗരിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ പതിവ് പോലെ, പഞ്ചാരിമേളം, പ്രസാദഊട്ട്, ചാക്യാർകൂത്ത്, വൈകിട്ട് നടപ്പന്തലിൽ ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 9.00 മുതൽ 12.00 വരെ സ്റ്റേജ് സിനിമ 'തുംഗഭ്രദ' എന്നിവ അരങ്ങേറി.

ഉത്സവത്തിൽ ഇന്ന്

രാവിലെ വിശേഷാൽ പൂജകൾ പതിവ് പോലെ, പഞ്ചാരിമേളം, പ്രസാദഊട്ട്, ചാക്യാർകൂത്ത്, കാഴ്ചശ്രീബലി, വൈകിട്ട് ദീപാരാധന, 9.00 ന് വിളക്കിനെഴുന്നള്ളിപ്പ്, കുച്ചിപ്പുടി, ഭക്തിപ്രഭാഷണം, നൃത്തനൃത്യങ്ങൾ, തിരുവാതിര, 9.40 മുതൽ 11.30 വരെ ഭക്തിഗാനമേള.