കരിങ്കുന്നം: കേരള ബാങ്ക് കരിങ്കുന്നം ശാഖയിലെ കളക്ഷൻ ഏജന്റ് വെള്ളിയേപ്പിള്ളിൽ വി.സി. അവിരാച്ചൻ (69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് നാലിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: സാലി ഉഴവൂർ കാരകുന്നത്ത് കുടുംബാംഗം. മക്കൾ: ഫാ. ബിബിൻ ഒ.എസ്.എച്ച് (പഞ്ചാബ്), ഫെബിൻ (ബെൽജിയം), മാത്യു (ക്‌നാനായ ബാങ്ക്, ചെറുകര). മരുമക്കൾ: രോഹിണി മൂലക്കാട്ട് (വെളിയന്നൂർ), ചിന്നു കുറ്റിക്കാട്ടിൽ (കുറുമുള്ളൂർ).