തൊടുപുഴ: ന്യൂമാൻ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എട്ട് മുതൽ 12 വരെ ഹൈസ്‌കൂൾ വിഭാഗം മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന ക്ലാസുകൾ നടത്തും. രാവിലെ 10 മുതൽ മൂന്ന് വരെയാണ് ഈ ദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഗ്രാമർ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. കോളേജിലെ ലാംഗ്വേജ് ലാബ്, തീയേറ്റർ, സ്മാർട്ട് ക്ലാസ് റൂംസ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തുന്നത്. തികച്ചും സൗജന്യമായിട്ടായിരിക്കും ക്ലാസുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547441757, 9539297570.