മുതലക്കോടം: തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ മുതലക്കോടം കേന്ദ്രീകരിച്ചുള്ള ഏഴ് ബൂത്തുകളെ യോജിപ്പിച്ച് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജിമോന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എം. മുനീർ സ്വാഗതം പറഞ്ഞു. തൊടുപുഴ യു.ഡി.എഫ് ചെയർമാൻ കെ.ജെ. സജിമോൻ, ടി.ജെ. പീറ്റർ, ജോർജ് താന്നിക്കൽ, ഫിലിപ്പ് ചേരിയിൽ, കെ.കെ. ജോസഫ്, ഷാജഹാൻ, സെബാസ്റ്റ്യൻ ജോസ്, അനസ് പെരുനിലം, സനു കൃഷ്ണൻ, ചന്ദ്രൻപിള്ള പുതുക്കോളിൽ, കെ.എസ്. ഹസൻകുട്ടി, മത്തായി കോനാട്, അൽത്താഫ് സുധീർ, ജോർജ് ജോൺ എന്നിവർ സംസാരിച്ചു.