 
രാജാക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ ഓടിച്ചിരുന്ന ജീപ്പാണ് കൊച്ചുപ്പിന് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രസിഡന്റ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹം മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്.