മൂന്നാർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന് ബെസൺവാലി, ചിന്നക്കനാൽ, ദേവികുളം, വട്ടവട പഞ്ചായത്തുകളിൽ വമ്പിച്ച സ്വീകരണം. രാവിലെ 7.30 ന് കൊച്ചുപ്പിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. വിവിധിയിടങ്ങളി സ്വീകരണങ്ങൾ ഏറ്റുവാങ്ങി എല്ലപ്പെട്ടി സെന്റർ ഡിവിഷനിൽ സമാപിച്ചു. ജോയ്‌സ് ഇന്ന് ഉടുമ്പൻചോല അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30ന് രാജകുമാരി പഞ്ചായത്തിലെ കുമ്പപ്പാറയിൽ എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യും.