കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്ക് പരിധിയിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ പര്യടനം. അയിരൂർപാടത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പര്യടനം ഉദ്ഘാടനം ചെയ്തു. പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നീ മണ്ഡലങ്ങളിലൂടെയാണ് പര്യടനം നടത്തിയത്. കവളങ്ങാട് നടന്ന സമാപന സമ്മേളനം മുൻമന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഇന്ന് ചക്കപ്പള്ളം, വണ്ടൻമേട്, കരുണാപുരം, നെടുങ്കണ്ടം എന്നീ പഞ്ചായത്തുകളിൽ പ്രചാരണം നടത്തും. രാവിലെ ആനവിലാസത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് തൂക്കുപാലത്ത് സമാപിക്കും.