തൊടുപുഴ : സി എച്ച് സെന്റർ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പെരുമ്പിളിച്ചിറ മുഹ്യുദ്ദിൻ മസ്ജിദ് ചീഫ് ഇമാം ഷെമീർ ഹുദവി ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റർ ചെയർമാൻ അഡ്വ .ഇ എസ് മൂസ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .എസ് എസ്.അശോകൻ , കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം ജെ ജേക്കബ്, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ ജോസഫ് ജോൺ,അപു ജോൺ ജോസഫ്, തൊടുപുഴ നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ എൻ ഐ ബെന്നി,മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എം എസ് മുഹമ്മദ്,പി എം അബ്ബാസ് മാസ്റ്റർ,മതസംഘടനാ നേതാക്കൾ, മാദ്ധ്യമ പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ,മുസ്ലിം ലീഗ്,യൂത്ത് ലീഗ്, എം. എസ്. എഫ്, നിയോജക മണ്ഡലം,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എസ് ഷംസുദ്ദിൻ സ്വാഗതവും, കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം നന്ദിയും പറഞ്ഞു.