ക​ട്ട​പ്പ​ന​: 6​6​ കെ​ വി​ സ​ബ് സ്റ്റേ​ഷ​നി​ൽ​ പൊ​ട്ടി​ത്തെ​റി​. ഇ​ന്നലെ മൂ​ന്നേ​കാ​ലോ​ടെ​ ആ​യി​രു​ന്നു​ സം​ഭ​വം വ​ലി​യ​ ശ​ബ്ദ​ത്തി​ലാ​യി​രു​ന്നു​ സ​ബ് സ്റ്റേ​ഷ​നി​ലെ​ ട്രാ​ൻ​സ്ഫോ​മ​ർ പൊ​ട്ടി​തെ​റി​ച്ച​ത്. ​ക​ട്ട​പ്പ​ന​ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​ അ​ഗ്നി​ബാ​ധ​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​.​. 5​0​ ലി​റ്റ​ർ​ ഓ​യി​ൽ​ അ​ട​ക്കം​ അ​ട​ങ്ങി​യ​ ക​റ​ണ്ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ​ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​തോ​ടെ​ തീ​യും​ ആ​ളി​പ്പ​ട​ർ​ന്നു​. ഉ​ഗ്ര​ഫോ​ട​ന​ത്തി​ന് സാ​മ്യ​മു​ള്ള​ ശ​ബ്ദം​ ഉ​ണ്ടാ​യ​താ​യി​ ദൃ​ക്സാ​ക്ഷി​ക​ൾ​ പ​റ​യു​ന്നു​ .ആ​ദ്യം​ കെ​.എ​സ്.ഇ​ .ബി​ ജീ​വ​ന​ക്കാ​ർ​ ഓ​ഫീ​സി​ൽ​ ഉ​ണ്ടാ​യി​രു​ന്ന​ തീ​ നി​യ​ന്ത്ര​ണ​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ ഉ​പ​യോ​ഗി​ച്ച് അ​ഗ്നി​ബാ​ധ​ കെ​ടു​ത്താ​ൻ​ ശ്ര​മി​ച്ചെ​ങ്കി​ലും​ ഫ​ലം​ ക​ണ്ടി​ല്ല​. ഇ​തോ​ടെ​ ക​ട്ട​പ്പ​ന​ ഫ​യ​ർ​ഫോ​ഴ്സി​ൽ​ അ​റി​യി​ക്കു​ക​യും​ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​ അ​ഗ്നി​ബാ​ധ​ അ​ണ​യ്ക്കു​ക​യും​ ആ​യി​രു​ന്നു​. ഇ​തോ​ടെ​ ക​ട്ട​പ്പ​ന​ ടൗ​ണി​ലെ​ വി​വി​ധ​ ഇ​ട​ങ്ങ​ളി​ൽ​ വൈ​ദ്യു​തി​ മു​ട​ങ്ങി​.