പീരുമേട്: കേരള വിശ്വകർമ്മ സഭ പീരുമേട താലൂക്ക് യൂണിയൻ ഓഫീസിന്റെ ഉദ്ഘാടനം നടന്നു.
വിശ്വകർമ്മ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എൻ ചന്ദ്രശേഖരൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയൻ പ്രസി ഡന്റ് ബിനു ബി അദ്ധ്യക്ഷനായിരുന്നു .
മംഗല്ല്യ വേണുഗോപാലൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. സഭ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.മോഹനൻ, യൂണിയൻ സെക്രട്ടറി ഗീതാ കുമാർ ,എം.രവി കുമാർ ഓടമേട് ഗീതാകുമാർ , രാജേഷ് എസ്. മുരളി എന്നിവർ സംസാരിച്ചു.