
തൊടുപുഴ: ഡെറാഡൂണിൽ 25 മുതൽ 28 വരെ നടക്കുന്ന സബ് ജൂനിയർ പുരുഷ വനിത നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കേരള റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന കോച്ചിംഗ് ക്യാമ്പ് കരിംകുന്നം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു.തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ല റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി. ആർ സോമൻ അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ പി കെ രാജേന്ദ്രേൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനുമോൻ ജോസഫ്, ജില്ലാ ട്രഷറർ ഷിജി ജോസഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 24 പേർ പരിശീലനത്തിൽ പങ്കെടുക്കുന്നു.ദീപേഷ് പെലേച്ചയാണ് മുഖ്യ പരിശീലകൻ ..