tomy

ചെറുതോണി :-സ്‌കൂൾ പാചക തൊഴിലാളികളെ വേജസ് ആക്ടിൽ നിന്നും മാറ്റി വേതനത്തിന് പകരം ഓണറേ റിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച് .എം. എസ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കിയാൽ തൊഴിലാളികൾ എന്ന നിർവചനത്തിൽ നിന്നും സ്‌കൂൾ പാചക തൊഴിലാളികൾ പുറത്താകും. ജി .ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു കെ .എസ് ജോഷി, ടി വി ജോസഫ് ,ശാരദ ശശി ,സോഫിയ രാജു ,വി ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പാചക തൊഴിലാളികളുടെ അവകാശ പത്രിക നടപ്പിലാക്കി ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉടനടി വിതരണം ചെയ്യുക. 2016 ൽ ഉമ്മൻചാണ്ടി സർക്കാർ അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയായി വർദ്ധിപ്പിക്കുക , ചികിത്സ ആനുകൂല്യങ്ങൾ അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക. സ്‌കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പിൽ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കുക പാലക്കാട് രുഗ്മിണിയമ്മ സ്‌കൂളിൽ ജോലിക്കിടയിൽ തീപൊള്ളലേറ്റു മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്‌കൂൾ പാചക തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി 22 ന് കട്ടപ്പന ഡി. ഇ .ഒ ഓഫീസിനുമുന്നിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തും . 35 വർഷത്തലേറെയായി തൊഴിലെടുക്കുന്നവർക്ക്‌പോലും കുറഞ്ഞ ദിവസകൂലിയല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭിക്കുന്നില്ല. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭവും ശക്തിപ്പെടുത്തുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.